രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി കെ കെ ശൈലജ…

ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി എംഎല്‍എ കെ കെ ശൈലജ. എന്തൊരു ക്രൂരതയാണ് ആ ചെറുപ്പക്കാരൻ കാണിച്ചത്. എന്നിട്ട് നുണപറയുകയായിരുന്നില്ലേ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ക്രൂരത കോൺഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അവർ അത് പൂഴ്ത്തി വെച്ചുവെന്നും ശൈലജ കുറ്റപ്പെടുത്തി. വിവരം പുറത്ത് വന്നപ്പോൾ ഇയാളെ പുറത്താക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇത് കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. മറ്റു ചെറുപ്പക്കാർ ഇമ്മാതിരി വൃത്തികേട് കാണിക്കരുത്. രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞാൽ മനുഷ്യനെ കടിച്ചു കീറുന്ന ഇമ്മാതിരിപ്രവർത്തനം അല്ലെന്നും കെ കെ ശൈലജ കുറ്റപ്പെടുത്തി.



