സിപിഐഎം പോളിറ്റ് ബ്യൂറോ.. കെ കെ ശൈലജയ്ക്ക് പ്രഥമ പരിഗണന….
സിപിഐഎം നേതാവ് കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കും. കേരളത്തിൽ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണെന്ന് റിപ്പോർട്ടുകൾ.പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം. കെ രാധാക്യഷ്ണൻ എം പി, തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്.
കേരളത്തിൽ നിന്നുള്ള മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മൂന്ന് ടേം പൂർത്തിയായതിനാൽ മാറി നിൽക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.പിന്നാലെയാണ് എം എ ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്.