കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തെത്തില്ല.. സന്ദർശനം മാറ്റിവെച്ചു….
കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം മുനമ്പം സമരപ്പന്തലിൽ എത്തില്ല. ഈ മാസം 9 നായിരുന്നു കേന്ദ്രമന്ത്രി മുനമ്പത്ത് എത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി ഈ ആഴ്ച തന്നെ അറിയിക്കും. സന്ദർശനത്തിലെ മാറ്റം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന സ്വീകരണ പരിപാടികളും മാറ്റിവെച്ചു.
വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്നു കിരൺ റിജിജു അവകാശപ്പെട്ടിരുന്നു. വഖഫ് ബിൽ പാസായതിനു പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്. ഇതിന് പിന്നാലെയാണ് മുനമ്പം സന്ദർശിക്കാൻ ബിജെപി നേതാക്കൾ തീരുമാനിച്ചത്.