കോഴികള്‍ കയറിയിരിക്കുന്ന കൊക്കോയിൽ വൈകുന്നേരം കണ്ടത്…15 കിലോ തൂക്കവും നാല് മീറ്റര്‍ നീളവും.. പിടികൂടി…

നാടുകാണി ഭാഗത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. വെട്ടിലമ്പാറയില്‍ മീനാക്ഷി തങ്കപ്പന്‍റെ വീടിനടുത്തുള്ള കൊക്കോ മരത്തില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. വൈകിട്ട് വീട്ടിലെ കോഴികള്‍ ഈ കൊക്കോയിലാണ് കയറിയിരിക്കുന്നത്. കോഴികള്‍ ഒച്ചവെയ്ക്കുന്നത് കേട്ട് നോക്കിയപ്പോള്‍ ആണ് പാമ്പിനെ കണ്ടത്. 

പാമ്പിനെ കണ്ട ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് പാമ്പിനെ പിടിച്ചത്. 15 കിലോ തൂക്കവും നാല് മീറ്റര്‍ നീളവുമുണ്ട് പാമ്പിന്. മൂലമറ്റം ഫോറസ്റ്റര്‍ എ ജി സുനില്‍കുമാര്‍ (ഡി വൈ ആര്‍ എഫ് ഒ), അഖില്‍ സജീവന്‍ (ബി എഫ് ഒ), സിസിലി ജോണ്‍ (എഫ്,ഡബ്ല്യു ), വിനോദ് (സ്‌നാക്ക് വാച്ചര്‍) എന്നിവര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇടുക്കി മീന്‍മ്മുട്ടി വനത്തില്‍ പാമ്പിനെ തുറന്നു വിട്ടു.

Related Articles

Back to top button