കിളിമാനൂരിലെ ദമ്പതികളുടെ അപകട മരണം; ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിഷ്ണു പിടിയില്‍

കിളിമാനൂരിൽ രജിത് -അംബിക ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വെളിയിൽ വരികയും വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച ആദർശിനെ നേരത്തെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു പൊലീസ് പിടികൂടിയത്.

Related Articles

Back to top button