കിളിമാനൂര്‍ വാഹനാപകടം..കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…ജീപ്പ് ഓടിച്ചത്…

തിരുവനന്തപുരം: കിളിമാനൂര്‍ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ് കണ്ടെത്തി. അപകടസമയത്ത് വിഷ്ണു മദ്യലഹരിയിലായിരുന്നു. സുഹൃത്ത് സജിനെ കഴക്കൂട്ടത്ത് ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. കഴക്കൂട്ടം മുതലാണ് വിഷ്ണു ജീപ്പ് ഓടിക്കാന്‍ തുടങ്ങിയത്. വിഷ്ണുവിനെ നാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ ദിവസമാണ് വിഷ്ണു പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. വാഹനം ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിഷ്ണു.




