ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി…ഏഴുപേർ അറസ്റ്റിൽ…
കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. യുവാവിന്റെ പരാതിയിലാണ് കിഡ്നാപ്പിംഗ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ആപ്പ് വഴി ചാറ്റ് ചെയ്താണ് യുവാവിനെ വിളിച്ചു വരുത്തിയത്. പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകൾ അടക്കം ലാപ്പിലേക്ക് മാറ്റി. തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പ്രതിയിൽ പറയുന്നു.