തട്ടിക്കൊണ്ടുപോയത് 9 പേരടങ്ങുന്ന സംഘം..തോക്കിൻമുനയിൽ 26 ദിവസം.. പാർപ്പിച്ചത് രഹസ്യകേന്ദ്രത്തിൽ..
ഒൻപത് പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ട് പോയതെന്ന് നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് പനയാൽ സ്വദേശി രജീന്ദ്രൻ. ബോട്ടിൽ രണ്ട് ദിവസം യാത്ര ചെയ്ത് രഹസ്യ കേന്ദത്തിൽ എത്തിച്ച് പാർപ്പിക്കുകയായിരുന്നുവെന്നും കൊള്ളക്കാർ ഉപദ്രവിച്ചിട്ടില്ലെന്നും രജീന്ദ്രൻ പറഞ്ഞു. നാട്ടിലേക്ക് വരാൻ ഇരിക്കുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. കണ്ണ് കെട്ടിയിരുന്നില്ല, തോക്കിൻ മുനയിലാണ് 26 ദിവസവും പാർപ്പിച്ചത്. ബ്രഡും ന്യൂഡിൽസും അടക്കമുള്ള മിനിമം ഭക്ഷണം ആയിരുന്നു നൽകിയിരുന്നതെന്നും 5 കിലോഗ്രാം കുറഞ്ഞെന്നും രജീന്ദ്രൻ പറഞ്ഞു.
നൈജീരിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കാസർകോട് പനയാൽ സ്വദേശി രജീന്ദ്രൻ അടക്കമുള്ള പത്ത് കപ്പൽ ജീവനക്കാർ 26 ദിവസത്തിന് ശേഷമാണ് മോചിതരായത്. ബിറ്റു റിവർ എന്ന കപ്പലിലെ ചീഫ് ഷെഫാണ് രജീന്ദ്രൻ. കപ്പല്‍ കമ്പനിക്കാര്‍ ഇടപെട്ടാണ് രജീന്ദ്രനെ മോചിപ്പിച്ചത്