വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.. മുഖംമൂടി ധരിച്ച് ബൈക്കിൽ…
കായണ്ണയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർത്ഥിയുടെ മൊഴി.പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി. കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാർത്ഥിയെ സംഘം ലിഫ്റ്റ് വേണോ എന്ന് ചോദിച്ച് സമീപിച്ചതായും നിരസിച്ചതിനെ തുടർന്ന് വണ്ടിയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചതായും വിദ്യാർത്ഥി പറഞ്ഞു.
ഇതിനിടെ സമീപത്ത് ഓട്ടോറിക്ഷ നിർത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സംഭവത്തിൽ ഭീതിയിലാണെന്നും പൊലീസ് പെട്ടെന്ന് തന്നെ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



