കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണ്‍മാനില്ല.. പരാതിയുമായി ബന്ധുക്കൾ… ആലപ്പുഴയിൽ….
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ 4 ദിവസമായി കാണ്‍മാനില്ലെന്ന് പരാതി. ബന്ധുക്കള്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. നവംബര്‍ മുതല്‍ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത്.ആലപ്പുഴ സൗത്ത് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിന്‍കര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.