സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി ആര്… പ്രത്യേക മന്ത്രി സഭാ യോഗം ചേരും….
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ നാളെ അറിയാം.നാളെ ചേരുന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ യു.പി.എസ്.സി ചുരുക്കപ്പട്ടികയിൽ നിന്നുമുള്ള മൂന്നിൽ ഒരാളെ സർക്കാർ തീരുമാനിക്കും. റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം അറിയിച്ചതായി സൂചനയുണ്ട്. സി.പി.ഐ.എമ്മിൽ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും