ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ…

12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി( vishu bumper ) ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന്. 45ലക്ഷം ടിക്കറ്റ് അച്ചടിച്ച് വിപണിയിലെത്തിച്ചു. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി.

300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.

ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു

Related Articles

Back to top button