കേരളം ഇനിയും കാത്തിരിക്കേണ്ടി വരും….’പ്രചരിക്കുന്നത് ഊഹാപോഹം’…
പ്രതീക്ഷകള്‍ക്ക് വിപരീതമായി മൂന്നാമത്തെ വന്ദേ ഭാരത് സര്‍വീസിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരും. മൂന്നാമത്തെ വന്ദേ ഭാരത് പ്രഖ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ‘സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് തീരുമാനമെടുത്തിട്ടില്ലാത്തതിനാല്‍, പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്‌റ്റേഷനുകളിലെ മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. റേക്കുകള്‍ പോലും ഇവിടെ എത്തിയിട്ടില്ല.’-റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യല്‍ ഉടന്‍ തന്നെ സ്ഥിരം സര്‍വീസ് ആക്കുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. എന്നാല്‍ ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസ് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡില്‍ നിന്ന് തിരുവനന്തപുരം ഡിവിഷന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.