ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ; മുനമ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരള വഖഫ് ബോർഡ്

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് കേരള വഖഫ് ബോർഡ്. കേസിൽ വിശദമായ വാദംകേൾക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽചെയ്തു. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്നും ഭൂമി വഖഫ് ആണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണലാണെന്നും കോടതികൾക്കോ ജുഡീഷ്യൽ കമ്മിഷനോ അതിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ്ചന്ദ്രൻ മുഖേന ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെടുന്നു.

Related Articles

Back to top button