കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡൻ്റിന് ക്രൂര മർദനം.. 5 പേർക്കെതിരെ കേസ്…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തി. ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മർദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. പി. സി ജേക്കബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.45 നാണ് സംഭവം നടന്നതെന്നാണ് വിവരം. എന്നാൽ മർദ്ദിക്കാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമായിട്ടില്ല.