കേരള വിസി മോഹനന് കുന്നുമ്മലിനെ പുറത്താക്കണം…പ്രമേയം പാസാക്കി എസ്എഫ്ഐ..
Kerala VC Mohanan Kunnummal should be sacked...SFI passed the resolution..
തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ.കേരള വിസി മോഹനന് കുന്നുമ്മലിനെ പുറത്താക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സമ്മേളനത്തില്‍ എസ്എഫ്ഐ പ്രമേയം അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരള സര്‍വകലാശാലയില്‍ യൂണിയന് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി അഞ്ച് മാസങ്ങള്‍ പിന്നിടുമ്പോഴും യൂണിയനെ സത്യപ്രതിജ്ഞ ചെയ്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധ നിലപാടാണ് വിസി സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. കേരള സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ജനറല്‍ സീറ്റില്‍ ഏഴില്‍ ഏഴും എക്സിക്യൂട്ടീവില്‍ പതിനഞ്ചില്‍ പതിമൂന്നും അകൗണ്ട്സ് കമ്മിറ്റിയില്‍ അഞ്ചില്‍ അഞ്ചും സ്റ്റുഡന്‍സ് കൗണ്‍സിലില്‍ പത്തില്‍ എട്ട് സീറ്റും നേടിയായിരുന്നു എസ്എഫ്ഐ വിജയിച്ചത്. എസ്എഫ്ഐയുടെ വിജയത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത സംഘപരിവാര്‍ രാഷ്ട്രീയവും മനസുമാണ് വൈസ് ചാന്‍സിലറുടെ നിലപാടിലൂടെ പ്രതിഫലിക്കുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.