പഹൽ​ഗാം ഭീകരാക്രമണം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി..വിശദീകരണം തേടി…

കേരള സർവകലാശാലയിൽ  ഇന്ന് നടത്താനിരുന്ന സെമിനാർ തടഞ്ഞ് വിസി. പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ച് തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് വിസി തടഞ്ഞിരിക്കുന്നത്. 24 മണിക്കൂറിനകം വിശദീകരണം നൽകാൻ വകുപ്പ് മേധാവിക്ക്  വിസി നിർദേശം നൽകി. സെമിനാർ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി

തമിഴ് പഠന വകുപ്പിലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിലാണ് നടപടി എന്നും വിഷയം ഗവർണറുടെ ശ്രദ്ധയിലും കൊണ്ടുവന്നെന്ന് വിസി മോഹൻ കുന്നുമ്മൽ അറിയിച്ചു. ഒരു തമിഴ് മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ സംഘടിപ്പിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശേഷമുള്ള നടപടികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം

Related Articles

Back to top button