കേരള സർവകലാശാല സസ്പെൻഷൻ.. പുതിയ നീക്കവുമായി വിസി…

കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ തിരിച്ചടി മുന്നിൽക്കണ്ട് പുതിയ നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാലയ്ക്ക് വേണ്ടി എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടി. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ വസ്തുതാ വിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് യൂണിവേഴ്സിറ്റി അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയിരിക്കുന്നത്.

രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിൻഡിക്കേറ്റ് ഉപസമിതി ചേരാൻ അനുവദിക്കാതെ ഹോൾ പൂട്ടിയിറങ്ങിയ വിസിയുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഇടത് സിൻഡിക്കേറ്റങ്ങളും അറിയിച്ചു.

Related Articles

Back to top button