ആഗോള തലത്തിൽ രണ്ടാമത്..രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരുള്ള ട്രാവൽ വെബ്‌സൈറ്റ് കേരള ടൂറിസത്തിൻ്റേത്…

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ട്രാവല്‍ വെബ്‌സൈറ്റ് കേരള ടൂറിസത്തിൻ്റേത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള റാങ്കിങ്ങില്‍ രണ്ടാമതാണ് വെബ്‌സൈറ്റിന്റെ സ്ഥാനം. ഇതുവരെ 60 ലക്ഷത്തിലധികം ഉപയോക്താക്കളാണ് വെബ്‌സൈറ്റിലുണ്ടായത്. ഒന്നരക്കോടിയിലധികം പേജ് വ്യൂസും കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിനുണ്ട്

കേരളാ ടൂറിസത്തിൻ്റെ പ്രചാരകരായി പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. വര്‍ഷം തോറും കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് രണ്ടാകാല്‍ കോടിയ്ക്കടുത്ത് സഞ്ചാരികള്‍ കേരളത്തിലെത്തി. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തിയതായി മുഹമ്മദ് റിയാസ് നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് കാലത്തിനു മുമ്പുള്ള കണക്കിനേക്കാള്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യവും ഈ നേട്ടത്തിന് പിന്നിലുണ്ടെന്നായിരുന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നത്.

Related Articles

Back to top button