പത്തു കോടിയുടെ ഭാഗ്യശാലി ആരെന്ന് ബുധനാഴ്ച്ച അറിയാം.. ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം സമ്മര്‍ ബമ്പര്‍ ലോട്ടറികള്‍…

പത്തു കോടി രൂപ ഒന്നാം സമ്മാനമായുള്ള സംസ്ഥാന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക്. 250 രൂപയുടെ ടിക്കറ്റ് ഇതിനകം 35,23,230 എണ്ണം വിറ്റു. ടിക്കറ്റ് വില്‍പ്പനയില്‍ മുന്നില്‍ പാലക്കാടാണ്.ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. പാലക്കാട് 7,90,200 ടിക്കറ്റും തിരുവനന്തപുരത്ത് 4,73,640 ടിക്കറ്റും തൃശൂരില്‍ 4,09,330 ടിക്കറ്റും വിറ്റു. 50 ലക്ഷം രൂപ രണ്ടാം സമ്മാനമായുള്ള ബമ്പറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകര്‍ഷകമായ സമ്മാന ഘടനയാണുള്ളത്.

മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.ഈ വർഷം നറുക്കെടുക്കുന്ന രണ്ടാമത്തെ ബമ്പർ ലോട്ടറിയാണ് സമ്മർ ബമ്പർ. ഫെബ്രുവരി അഞ്ചിന് നറുക്കെടുത്ത ക്രിസ്മസ് – നവവത്സര ബമ്പറാണ് ഈ വർഷം നറുക്കെടുത്ത ആദ്യ ബമ്പർ ലോട്ടറി. കണ്ണൂർ ജില്ലയിലെ ഏജൻസി വിറ്റ XD 387132 എന്ന ടിക്കറ്റിനായിരുന്നു ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചത്.

Related Articles

Back to top button