‘യുഡിഎഫിന് 100; ഹാഷ്ടാഗുമായി രാഹുൽ ഗാന്ധി, അവസരങ്ങളുടെ ഭാവിക്കായി വോട്ട് ചെയ്യൂ’

നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ പ്രവർത്തകർക്ക് ആത്മവിശ്വാസമേകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകളിൽ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യുഡിഎഫ്100 എന്ന് കുറിച്ചാണ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ്.

കേരളം കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണ്. അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാരാണ് ഇനി വേണ്ടത്. തൊഴിലുകളുടെയും അവസരങ്ങളുടെയും ഭാവിക്കായി നാളെ വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

Related Articles

Back to top button