സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ മാസം അവധി 17ലേറെ; കാരണം..

സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകൾക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതൽ സ്‌കൂളുകൾ അടയ്ക്കും.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തിരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളിൽ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളിൽ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഈ ദിവസങ്ങളിൽ പതിവ് പോലെ പൊതു അവധി പ്രഖ്യാപിക്കും. ഇതിന് പുറമെ, അധ്യാപകർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിനാൽ തെക്കൻ ജില്ലകളിൽ ഡിസംബർ എട്ടിനും വടക്കൻ ജില്ലകളിൽ ഡിസംബർ പത്തിനും അവധിയായിരിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌കൂളുകളിൽ വോട്ടെണ്ണി കഴിയുന്നത് വരെ സ്‌കൂളുകൾക്ക് അവധി നൽകാൻ സാധ്യതയുണ്ട്.

Related Articles

Back to top button