കേന്ദ്രബജറ്റിന് മുന്നോടിയായി ആവശ്യങ്ങൾ ആവർത്തിച്ച് കേരളം…

കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ധനമന്ത്രിമാരുടെ യോഗത്തിൽ ദീർഘകാല ആവശ്യങ്ങൾ ആവർത്തിച്ച് കേരളം. മനുഷ്യ– വന്യജീവി സംഘർഷം തടയാൻ 1000 കോടി വേണം. എയിംസ്, ശബരിപാത നിർമാണം എന്നിവയും കേരളം ഉന്നയിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.
അംഗൻവാടി, ആശ വർക്കർമാരുടെ വേതനം കൂട്ടണം, കശുവണ്ടി, കയർ, കൈത്തറി സംരംഭങ്ങൾക്ക് പ്രത്യേക പാക്കേജ്, മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് സ്പെഷ്യൽ പാക്കേജ് വേണമെന്നും കെ.എൻ.ബാലഗോപാൽ യോഗത്തിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്ര ധനമന്ത്രിക്ക് കൈമാറി.



