കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെ 20 കാരന് ദാരുണാന്ത്യം….

കോഴിക്കോട് അത്യന്ത്യം അപകടകരമായ റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ജീവൻ നഷ്ടമായി. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ 20 കാരനാണ് ജീവൻ നഷ്ടമായത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽവിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button