യുപിഎസ്‌സിയേക്കാൾ അംഗങ്ങൾ കൂടുതൽ ശമ്പളവും.. മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് കേരള PSC ഒന്നാമത്….

പിഎസ്‌സി അംഗങ്ങളുടെ എണ്ണത്തിൽ യുപിഎസ്‌സിയെയും മറ്റ് സംസ്ഥാനങ്ങളെയും മറികടന്ന് രാജ്യത്ത് ഒന്നാമതായി കേരളം.രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ പോലും 16 പേ‍ർ മാത്രമുള്ളപ്പോഴാണ് കേരളത്തിൽ 20 പിഎസ്‌സി അംഗങ്ങൾ. ശമ്പളക്കാര്യത്തിലും യുപിഎസ്‌സിയെ മറികടക്കുകയാണ് കേരള പിഎസ്‌സി ചെയ‍ർമാനും അംഗങ്ങളും.

ചെയർമാനും മെമ്പർമാരുമടക്കം 20 പേരാണ് നിലവിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ഭരിക്കുന്നത്. ഇതിൽ 14 പേരും സിപിഎം പ്രതിനിധികൾ. ബാക്കിയുള്ളത് ഘടകകക്ഷികൾക്കും വീതിച്ചു നൽകിയിരിക്കുന്നു. സിവിൽ സർവീസ് പരീക്ഷയടക്കം നിയന്ത്രിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റിക്രൂട്ടിംഗ് ഏജൻസിയായ യുപിഎസ്‌സിയിൽ പോലും ആകെയുള്ളത് ചെയർമാനടക്കം 7 അംഗങ്ങൾ മാത്രം.29 സംസ്ഥാനങ്ങളുടെ കണക്കെടുത്താലും മുമ്പിൽ കേരളം തന്നെയാണ്.

Related Articles

Back to top button