വിപണിയിൽ 2.5 കോടി രൂപ വില.. തിമിംഗില ഛർദ്ദിയുമായി രണ്ടുപേർ കൊച്ചിയിൽ പിടിയിൽ..

അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന തിമിംഗില ഛര്‍ദ്ദിയുമായി (ആംബര്‍ഗ്രിസ്) രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍, ലക്ഷദ്വീപ് സ്വദേശി സുഹൈല്‍ കെ.സി. എന്നിവരാണ് പിടിയിലായത്. 1.15 കി.ഗ്രാം തിമിംഗില ഛര്‍ദ്ദിയാണ് ഇവരില്‍നിന്ന് പിടികൂടിയത്. തോപ്പുംപടിയില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.

പോലീസ് പിടികൂടുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍ പോലീസിനെ ആക്രമിച്ചു. കൈയിലുണ്ടായിരുന്ന 35 ഗ്രാം വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ സുഹൈല്‍ കെ.സിയില്‍നിന്ന് ഒരുകിലോഗ്രാം തിമിംഗില ഛര്‍ദ്ദിയാണ് പിടികൂടിയത്. ഇരുവരെയും തുടര്‍നടപടികള്‍ക്കായി വനംവകുപ്പിന് കൈമാറി.

Related Articles

Back to top button