എമ്പുരാൻ ആവേശത്തിൽ കേരള പൊലീസും.. എമ്പുരാൻ സ്റ്റൈലിലൊരു അറിയിപ്പ്..

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞിരിക്കുകയാണ്. ഫാന്‍സിന് വേണ്ടിയൊരുക്കിയ ആദ്യ ഷോ കഴിഞ്ഞയുടന്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നെന്നും ഹോളിവുഡ് നിലവാരമുള്ള സിനിമയാണെന്നുമുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. തീയേറ്ററുകളിലെല്ലാം എമ്പുരാന്റെ ആവേശമാണ് കാണാന്‍ സാധിക്കുന്നത്. ഈ ആവേശത്തോടൊപ്പം തന്നെ അറിയിപ്പും നല്‍കുകയാണ് കേരള പൊലീസും. എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാം, 112’ എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചത്. പോസ്റ്ററില്‍ ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും എമ്പുരാന്‍ എന്നെഴുതിയ അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്. ‘അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’ എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ട്രെന്‍ഡിങ്ങായി നല്‍കുന്ന കേരള പൊലീസിന്റെ പല പോസ്റ്ററുകള്‍ പണ്ടും ശ്രദ്ധേയമായിരുന്നു.

Related Articles

Back to top button