സിപിഎമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രയേൽ അനുകൂല മുദ്രാവാക്യവുമായി 52കാരി..

കൊച്ചിയിൽ ഇസ്രയേൽ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയിൽ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെർണാണ്ടസിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകീട്ട് എറണാകുളം നഗരത്തിൽ സിപിഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിക്കിടെയാണ് സംഭവം. റാലിയുടെ സമീപമെത്തിയ നീത മുദ്രാവാക്യം വിളിക്കുകയും ഇസ്രയേൽ പതാക ഉയർത്തി കാണിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റാലി നടത്തി വഴി തടസ്സപ്പെടുത്തിയതിന് സിപിഎം നേതാക്കൾക്കെതിരെയും കേസെടുത്തു

Related Articles

Back to top button