ഭാഗ്യവാൻ ലോട്ടറിയുമായി എത്തിയില്ല; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമില്ല…

ഓണം ബമ്പർ വിജയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലോട്ടറി ഏജൻറ് ലതീഷ്.
ആരും ലോട്ടറിയുമായി എത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ലതീഷ് പറഞ്ഞു. കുമ്പളം സ്വദേശിയാണ് വിജയി എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ആൾ നേരിട്ടെത്തി ലോട്ടറി അടിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും ലതീഷ് പറയുന്നു.
ലതീഷ് വിറ്റ ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നും ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമയില്ലെന്നും ലതീഷ് പറഞ്ഞിരുന്നു.



