മന്ത്രിയുടെ പ്രകടനം വട്ടപ്പൂജ്യം.. ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍…

കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി

Related Articles

Back to top button