താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു.. അക്രമികളിൽ ഒരാളെന്ന് സംശയിക്കുന്നയാൾ…

കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് കുത്തിയത്. ഇയാളുടെ കാറിന്റെ ചില്ലും തകർത്തു. ഇന്നലെ രാത്രി 10.30 യോടെയായിരുന്നു സംഭവം. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ ഉണ്ടായിരുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമികളിൽ ഒരാളെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുഹമ്മദ് ജിനീഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button