തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌ക്ക് വേൽ സമ്മാനിച്ച് പ്രവർത്തകർ…

തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തിൽ. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തിൽ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇന്ന് കരുതലോടെയായിരുന്നു ടിവികെ ക്രമീകരണങ്ങൾ. എങ്കിലും വിജയ്‌യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവർത്തകർ ഓടിയതോടെ ഇന്നും റോഡ്ഷോ ആയി മാറി. പ്രവർത്തകർ സമ്മാനിച്ച വേൽ ഉയർത്തിയ വിജയ് ആൾക്കൂട്ടത്തെ ഇളക്കിമറിച്ചു. അവസാന 250 മീറ്റർ ദൂരം ഒരു മണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്.

തന്റെ പൊതുയോഗങ്ങൾ തടസ്സപ്പെടുത്താൻ അനാവശ്യ നിബന്ധനകൾ വെക്കുകയാണെന്ന് വിജയ് ആരോപിച്ചു. ആളുകളുടെ ജോലി തടസ്സപ്പെടുത്താതിരിക്കാനും ചിലർക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളിൽ മാത്രം പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു.

Related Articles

Back to top button