12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് എഴുതിയെടുത്തത് 24.61 ലക്ഷം, പണം തിരികെ പിടിക്കണമെന്ന് കോടതി

ക്ഷേത്ര നവീകരണത്തിൽ 12.09 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തിയ പ്രതികളില്‍ നിന്നി പണം തിരികെ പിടിക്കണമെന്ന് കോടതി. ബിജെപി നേതാവ് അടക്കം 3 പേരാണ് പണം തട്ടിയത്. പത്തനംതിട്ട പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനായി തേക്ക് വാങ്ങിയ ഇനത്തിൽ ആയിരുന്നു ക്രമക്കേട് നടന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടിആർ അജിത് കുമാറില്‍ നിന്നും മറ്റ് രണ്ട് ഭാരവാഹികളില്‍ നിന്നും എന്നിവരിൽ നിന്ന് ഈടാക്കാനാണ് പത്തനംതിട്ട സബ്ബ് കോടതിയുടെ ഉത്തരവ്. 12. 52 ലക്ഷം രൂപ വിലയുള്ള തടിക്ക് 24.61 ലക്ഷം രൂപ എഴുതിയെടുത്തു എന്നാണ് പരാതി. തട്ടിപ്പ് നടന്ന കാലയളവിൽ ഭരണ സമിതിയുടെ പ്രസിഡന്‍റായിരുന്നു അജിത് കുമാർ. 2017-18 കാലത്തെ ഭരണ സമിതിയാണ് കോടതിയെ സമീപിച്ചത്. വീഴ്ചയില്ലെന്നും അപ്പീൽ പോകുമെന്നും അജിത് കുമാർ പ്രതികരിച്ചു

Related Articles

Back to top button