ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ദേശീയപാതയിൽ ബൈപ്പാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിൻ്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞു ബസ് ചരിഞ്ഞാണ് അപകടമുണ്ടായത്

Related Articles

Back to top button