തന്ത്രിയ്ക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ..അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്

തന്ത്രി കണ്ഠരര് രാജീവർക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്നും നടപടികൾ ഹൈക്കോടതിയുടെ അറിവോടെയെന്നും റിപ്പോർട്ട്. എല്ലാം നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണെന്നാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നത്. 2017 മാർച്ചിലാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വാജിവാഹന കൈമാറ്റം അടക്കം എല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും കൊടിമര നിർമ്മാണ പ്രവൃത്തി  മാതൃകാപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു, അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവൃത്തിയെ പ്രശംസിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം കസ്റ്റഡിയിൽ എടുത്തത്. അഷ്ടദിക്ക്പാലകർ അടക്കം കൊടിമരത്തിലെ മറ്റു വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരുന്നു. ഇത് തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിലാണ്. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സീൽ ചെയ്താണ് ഇവ മാറ്റിയതെന്നും കമ്മീഷണറുടെ റിപ്പോർട്ടില്‍ പറയുന്നു.സ്വര്‍ണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം മാറ്റിയതിലേയ്ക്കും  വാജിവാഹനം തന്ത്രിയ്ക്ക് കൊടുത്തതിലേയ്ക്കും എസ്ഐടി അന്വേഷണം നീങ്ങിയത്. വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. കോടതിക്ക് കൈമാറി.

Related Articles

Back to top button