ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക്..

പത്തനംതിട്ട തുമ്പമണ്ണിൽ തട്ടുകടയ്ക്ക് തീ പിടിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയിൽ ഉണ്ടായിരുന്ന ആളുകൾ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപിടുത്തത്തിൽ രണ്ട് ബൈക്കുകൾ കത്തി നശിച്ചു. തുമ്പമണ്ണിൽ പ്രവർത്തിച്ചുവരുന്ന എൻ എസ് കെ തട്ടുകടക്കാണ് തീപിടിച്ചത്. കടയിൽ ഉണ്ടായിരുന്നവർക്ക് പൊള്ളലേറ്റു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് തന്നെ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു

Related Articles

Back to top button