തരൂർ പരിഭവത്തിൽ തന്നെ; നീക്കം നിരീക്ഷിച്ച് കോൺഗ്രസ്

കോൺഗ്രസുമായി പരിഭവം തുടർന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെൻ്ററി നയ രൂപീകരണ യോഗത്തിലും തരൂർ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ട്. പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും നാളെ നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കും ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. ദുബായിൽ നിന്ന് ഇന്ന് ദില്ലിയിൽ തിരിച്ചെത്തുന്ന തരൂരിൻ്റെ പരിപാടികളിലുള്ളത് നാളെ പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ്




