സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ’

എൻഎസ്എസ് എസ്എൻഡിപി സഹകരണം സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിന്‍റെ ഭാഗമല്ലെന്ന് മന്ത്രി സജി ചെറിയാൻ. സാമുധായിക നേതാക്കൾ ബോധമുള്ളവരാണെന്ന് പറഞ്ഞ സജി ചെറിയാൻ വിഡി സതീശനേയും മുസ്ലീം ലീഗിനേയും കടന്നാക്രമിച്ചു. ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ലീഗിന്‍റേത് വർഗീയത വളർത്തുന്ന രാഷ്ട്രീയമാണ്, മലപ്പുറത്ത് ജയിച്ചവരുടെ പട്ടിക നോക്കിയാൽ മതി. മുസ്ലീം ലീഗ് ഉയർത്തുന്ന ധ്രുവീകരണം ആർക്കും മനസിലാവില്ലെന്ന് കരുതരുത് എന്നും സജി ചെറിയാൻ പറഞ്ഞു.

കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷമായ വിമർശനമാണ് സജി ചെറിയാൻ ഉന്നയിച്ചത്. അസുഖമായി കിടന്നപ്പോഴാണ് എൻഎസ്എസ് ജനറൻ സെക്രട്ടറിയെ കാണാൻ പോയതെന്ന് സതീശൻ പറഞ്ഞ വേദി ഉചിതമായില്ല. വിദ്വേഷ പ്രസംഗം നടത്തി കൈയടി നേടാനാണ് ശ്രമിക്കുന്നത്. സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം. ചേരിതിരിവ് ഉണ്ടാക്കുന്ന അപകടകരമായ അഭിപ്രായങ്ങൾ ആരും പറയരുത് എന്നും സജി ചെറിയാൻ പറഞ്ഞു

Back to top button