നിറയെ മുറിവുകള്‍..കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ

കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികമായി നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പൊലീസ് പറയുന്നത്.  

Related Articles

Back to top button