എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ പൊലീസിന്‍റെ വിചിത്ര നടപടി.. എസ്‍പിക്ക് കടുത്ത അതൃപ്തി

എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. പരിക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു. ആഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടമുണ്ടായത്. പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴി വാങ്ങി പരിക്കേറ്റയാൾക്കെതിരെ തിരുവല്ല പൊലീസ് കേസെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്പി അറിയാതെയാണ് എഐജിക്കുവേണ്ടി പൊലീസിൽ ഒത്തുകളി നടന്നത്. സംഭവത്തിൽ പത്തനംതിട്ട എസ്പി ആർ. ആനന്ദ് കടുത്ത അതൃപ്തിയിലാണ്. ഇതേ തുടര്‍ന്ന് കേസ് അന്വേഷണം എസ്പി ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.

Related Articles

Back to top button