മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെയെന്ന് പികെ ബഷീര്‍ എംഎൽഎ

മുസ്ലിം ലീഗിലെ ടേം വ്യവസ്ഥയിലെ ഇളവും സ്ഥാനാര്‍ത്ഥിത്വവുമെല്ലാം പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് പികെ ബഷീര്‍ എംഎൽഎ. മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെയാണ് താത്പര്യം. മണ്ഡലം മാറുമെന്നത് വെറും ഭാവന മാത്രമെന്നും പി കെ ബഷീര്‍ എംഎൽഎ പറഞ്ഞു. മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പി കെ ബഷീര്‍
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരും. പാർട്ടിയും മുന്നണിയും ശക്തിപ്പെടുത്തുക എന്നതാണല്ലോ കടമ. ഏറനാട് മണ്ഡലത്തിൽ പാർട്ടി അവസരം തന്നു. മുസ്ലിംലീഗിനും യുഡിഎഫിനും മണ്ഡലത്തിൽ വളരാൻ കഴിഞ്ഞിട്ടുണ്ട്. അതിന് നിമിത്തമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പികെ ബഷീർ പറഞ്ഞു. മഞ്ചേരിയിലേക്ക് മാറുമെന്നത് ഭാവനമാത്രമാണ്. മത്സരിക്കാൻ ഏറനാട് ആണ് താൽപ്പര്യം. എതിരാളിയെ ചെറുതായി കാണില്ല. എതിരാളി എപ്പോഴും ശക്തനാണെന്ന് കണ്ടുതന്നെ തെരഞ്ഞെടുപ്പിനെ നേരിടണം, എങ്കിലേ നല്ല വിജയമുണ്ടാവൂ. പാർട്ടി സീറ്റ് നൽകുകയാണെങ്കിൽ ഏറനാട് മത്സരിക്കാനാണ് ആഗ്രഹമെന്നും പികെ ബഷീർ പറഞ്ഞു



