തിരുവല്ല ഇങ്ങെടുക്കുവാ എന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം..സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് പി ജെ കുര്യൻ അനുകൂലികൾ

ഘടക കക്ഷികളുടെ സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ആലോചന തുടങ്ങിയതോടെ തിരുവല്ല സീറ്റിന്‍റെ പേരിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം രൂക്ഷമായി. പി ജെ കുര്യൻ അനുകൂലികളാണ് സീറ്റ് കോൺഗ്രസിന് വേണമെന്ന അവകാശവാദം ശക്തമാക്കുന്നത്. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ.വർഗീസ് മാമ്മൻ സ്ഥാനാർത്ഥി പരിവേഷത്തിൽ മണ്ഡലത്തിൽ സജീവമാണ്

തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പരസ്യമായി ആദ്യം ആവശ്യപ്പെട്ടത് പി ജെ കുര്യനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് എടുത്തതോടെ ചർച്ചകൾ താൽകാലികമായി അവസാനിച്ചതുമാണ്. എന്നാൽ കോട്ടയം ജില്ലയിലെ ചില സീറ്റുകൾ വെച്ചുമാറുന്നതിനായി കോൺഗ്രസ് – കേരള കോൺഗ്രസ് ചർച്ച നടക്കുമെന്നായതോടെ കുര്യനും സംഘവും തിരുവല്ലയ്ക്കായി വീണ്ടും പിടിമുറുക്കുകയാണ്

Related Articles

Back to top button