കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയ്ക്ക് കേരള മണ്ണില്‍ വിവാഹം. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ മൊണാലിസയുടെ കഴുത്തില്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിക്കുകയായിരുന്നു. ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ‘യഥാര്‍ഥ കേരള സ്‌റ്റോറി എന്നത് ഈ കല്യാണമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ലോകത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും പേരു കേട്ട നാടാണ് കേരളം എന്ന് അഭിമാനിക്കാം. ഇതാണ് കുട്ടികളുടെ ധൈര്യം. അവിടെ ആയിരക്കണക്കിന് പേര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കഴിയുകയാണ്. കേരളം സ്വര്‍ഗമാണ് എന്ന തെളിഞ്ഞിരിക്കുകയാണ്’- വി ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button