സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് മന്ത്രി വി ശിവൻകുട്ടി…

മലപ്പുറവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പറഞ്ഞത് ശരിയാണെന്ന് ശിവൻകുട്ടി പറഞ്ഞു. ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അതിനെ എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം. സജി ചെറിയാൻ പറഞ്ഞതും അതു തന്നെയാണ്. സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്നും വളച്ചൊടിച്ച് വാർത്ത വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.



