സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു..വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തില്‍.. തിരച്ചിൽ…

സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്. രോഹിത്തിന്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം. അഖിലിന്റെ വീടിന് മുൻപിലെ റോഡിലായിരുന്നു കൊലപാതകം. രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.



