എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് മല്ലികാർജുൻ ഖർഗെ

എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിയമ ഭേദഗതി പരിഷ്കാരം അല്ല, ആക്രമണം ആണ്. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ പറഞ്ഞു. എൽഡിഎഫ് സർക്കാർ തേയില തോട്ടം തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദാനം മറന്നു. വന്യജീവി സംഘർഷം രൂക്ഷമാണ്. നടപടിക്രമങ്ങൾ ലഘുകരിച്ച് പട്ടയം നൽകും. വന്യജീവി സംഘർഷം തടയാൻ നടപടി എടുക്കുമെന്നും ഖർ​ഗെ പറഞ്ഞു. ഇടുക്കി ഏലപ്പാറയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖ​ർ​ഗെ

Related Articles

Back to top button