വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിൽ യുഡിഎഫ്, കൊച്ചി മേയറെ ഉടൻ പ്രഖ്യാപിക്കും

എറണാകുളം ജില്ലയിൽ സമ്പൂര്‍ണ ആധിപത്യം നേടിയതിന്‍റെയും മറ്റു ജില്ലകളിൽ വൻ നേട്ടമുണ്ടാക്കിയതിന്‍റെയും ആത്മവിശ്വാസത്തിൽ യുഡിഎഫ്. തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനിലെ മേയർ തിര‌ഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടൻ കടക്കും. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിലാകും തീരുമാനം. ദീപ്തി മേരി വർഗീസ്, വികെ മിനിമോൾ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക. തൃശ്ശൂർ, കൊല്ലം എന്നീ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും യുഡിഎഫ് വൈകാതെ തീരുമാനിക്കും. അതേസമയം, തോൽവിയുടെ കാരണങ്ങൾ തേടി എൽഡിഎഫ് സൂക്ഷ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയിൽ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ  ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയിൽ ബിജെപിക്കും നേട്ടമായി.

Related Articles

Back to top button