വീണ്ടും മത്സരിക്കുന്നതിന് വീണയും ജനീഷ് കുമാറും….

ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് വ്യക്തമായ സൂചന നൽകി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കേരളത്തിൻ്റെ ആരോഗ്യ രംഗത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആളാണ് വീണാ ജോർജ്. ഏത് മണ്ഡലത്തിൽ നിന്നാലും വിജയിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു. കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാർ. അദ്ദേഹം വീണ്ടും മത്സരിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ജില്ലയിലെ അഞ്ച് എംഎൽഎമാരും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു. അതേസമയം, തോമസ് ഐസക് പങ്കെടുക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്.



