കുടിശ്ശിക മാത്രം 250 കോടി രൂപ..കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന്, ശസ്ത്രക്രിയ ഉപകരണ വിതരണം നിലച്ചേക്കും…

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചേക്കും. കഴിഞ്ഞ പത്തു മാസമായി പണം കുടിശികയായതായി മരുന്ന് വിതരണക്കാരുടെ കമ്പനികൾ ആരോപിച്ചു. കുടിശ്ശിക കിട്ടിയില്ലെങ്കിൽ ഉടൻ മരുന്നു വിതരണം നിർത്തുമെന്നും വിതരണക്കാർ മുന്നറിയിപ്പ് നൽകി. സ്റ്റെന്റ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കമ്പനികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കാനുള്ളത് 35 കോടിയോളം രൂപയാണെന്നും കഴിഞ്ഞ രണ്ടുമാസത്തെ പണം സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 250 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും വിതരണക്കാർ അറിയിച്ചു

Related Articles

Back to top button