സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം; പൂച്ചയുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…
സംവിധായകൻ നാദിർഷയുടെ പൂച്ച ചത്ത സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് പൂച്ചയുടെ മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗ്രൂമിങ്ങിന് കൊണ്ടു പോയപ്പോഴാണ് പൂച്ച ചത്തത്. സെഡേഷൻ നൽകിയ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ പൊലീസിൽ പരാതി നൽകിയിരുന്നു.
പൂച്ചയെ കെട്ടിവലിച്ചുവെന്ന ആരോപണമടക്കം നാദിര്‍ഷാ ഉന്നയിച്ചിരുന്നു. ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് പറഞ്ഞ് നാദിർഷ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെയുള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവെച്ചിരുന്നു.
എന്നാൽ, നേരത്തെയുണ്ടായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്ത് വലിഞ്ഞു മുറുകിയ പാടുകളും പൂച്ചയുടെ ജഡത്തിലുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ജില്ലാ വെറ്ററിനറി ഓഫീസര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.